2019 - 2020 അദ്ധ്യയന വർഷത്തിലെ സംസ്കൃതം സരള 01 പരീക്ഷയ്ക്ക് ഉന്നതമാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് അവാർഡുകളും സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു
കളർകോട് ശ്രീ മഹാദേവ ബാലഗോകുലവും വിശ്വ സംസ്കൃത പ്രതിഷ്ഠാനും (കേരളം) ചേർന്ന് നടത്തിയ 2019-2020 സംസ്കൃതം സരള 1 പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് സമ്മാന ദാനവും 2020-2021 സരള സംസ്കൃതം കോഴ്സുകളുടെ രൂപരേഖ അവതരണവും. കളർകോട് ശ്രീ സത്യസായി സേവാ സമിതിയിൽ വെയ്ച്ച് നടന്ന പരിപാടിയിൽ സംസ്കൃത പ്രതിഷ്ഠാൻ ആലപ്പുഴ കാര്യദർശിയായ വിശ്വനാഥൻ സാറായിരുന്നു വിശിഷ്ടാതിഥി. Harikumar Krishna Warrier അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കളർകോട് ബാലഗോകുലം സംസ്കൃത ശിക്ഷക് Harikrishnan Namboothiri സ്വാഗതം ആശംസിച്ചു, സനാതന ധർമ്മകോളേജ് മുൻ സംസ്കൃത മേധാവി ശ്രീ രാമരാജവർമ്മാസാറും, തിരുവമ്പാടി ഹൈസ്കൂൾ മലയാളം അദ്ധ്യാപകനും ആയ Jayachandran Sreevalsan Nair സാറും ആശംസകൾ അർപ്പുച്ചു. എഴുപതോളം പേർ പങ്കെടുത്ത യോഗമായിരുന്നു.
1-ാം സ്ഥാനവും ഉത്തമശ്രേണിയും(DISTINCTION) - ഗൌരി എസ് നായർ
3-ാം സ്ഥാനവും ഉത്തമശ്രേണിയും (DISTINCTION) - ആര്യ ശ്രീരഞ്ജൻ
പ്രഥമശ്രേണി (FIRST CLASS) പ്രാപ്തമാക്കിയവർ
Comments
Post a Comment